രണ്ടാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

hardik

ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. മൗണ്ട് മൗൻഗൗനിയിലാണ് മത്സരം. ആദ്യ മത്സരം മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരവും മഴ ഭീഷണിയിലാണ്. മത്സരത്തിനിടക്ക് മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം

അതേസമയം മലയാളി താരം സഞ്ജു സാംസണ് ആദ്യ ഇലവനിൽ ഇടം നേടാനായില്ല. ടി20 ലോകകപ്പിൽ പരാജയമായിരുന്ന റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഇഷാൻ കിഷനും ദീപക് ഹൂഡയും വാഷിംഗ്ടൺ സുന്ദറും ഇന്ന് കളിക്കുന്നുണ്ട്

ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചാഹൽ

Share this story