കാര്യവട്ടം ടി20: ആദ്യ ദിനം തന്നെ പകുതിയിലേറെ ടിക്കറ്റുകളും വിറ്റഴിഞ്ഞു

greenfield

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ പകുതിയിലേറെ ടിക്കറ്റുകളും ഒരു ദിവസം കൊണ്ട് തീർന്നു. ഇന്നലെ വൈകുന്നേരം വരെ 13,567 ടിക്കറ്റുകളാണ് ഓൺലൈൻ ബുക്കിംഗിലൂടെ വിറ്റുപോയത്. 

വിവിധ സ്ഥാപനങ്ങൾ  കേരളാ ക്രിക്കറ്റ് അസോസിയേഷൻ വഴി 1500ഓളം സീറ്റുകൾ കോർപറേറ്റ് ബുക്കിംഗ് നടത്തിയിട്ടുണ്ട്. ആകെ മുപ്പതിനായിരത്തിലേറെ ടിക്കറ്റുകളാണ് വിൽപ്പനക്കുള്ളത്. 1500, 2750, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അക്ഷയ കേന്ദ്രങ്ങൾ വഴിയും പേടിഎം മൊബൈൽ ആപ്പ് വഴിയും www.paytminsider.com വഴിയും ടിക്കറ്റ് എടുക്കാം.
 

Share this story