രഞ്ജി ട്രോഫിയിൽ സർവീസസിനെ 204 റൺസിന് തകർത്ത് കേരളം; ജലജ് സക്‌സേനക്ക് എട്ട് വിക്കറ്റ്

jalaj

രഞ്ജി ട്രോഫിയിൽ സർവീസസിനെ 204 റൺസിന് തകർത്ത് കേരളം. അവസാന ദിനമായ ഇന്ന് വിജയലക്ഷ്യമായ 321 റൺസിലേക്ക് ബാറ്റേന്തിയ സർവീസസ് 136 റൺസിന് ഓൾ ഔട്ടായി. വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസ് എന്ന നിലയിലാണ് സർവീസസ് നാലാം ദിനം പുനരാരംഭിച്ചത്. എട്ട് വിക്കറ്റുകൾ നേടിയ ജലജ് സക്‌സേനയാണ് സർവീസസിനെ തകർത്തത്. ഇരു ഇന്നിംഗ്‌സിലുമായി സക്‌സേന 11 വിക്കറ്റുകളാണ് പിഴുതത്

കേരളം ഒന്നാമിന്നിംഗ്‌സിൽ 327 റൺസാണ് എടുത്തത്. സർവീസസ് ഒന്നാമിന്നിംഗ്‌സിൽ 229ന് പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ കേരളം 7ിന് 242 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 321 റൺസിന്റെ വിജയലക്ഷ്യമാണ് കേരളം കുറിച്ചത്. എന്നാൽ സർവീസസ് 136ൽ പുറത്തായി.
 

Share this story