സെഞ്ച്വറിയുമായി കോഹ്ലി, വെടിക്കെട്ടുമായി രോഹിതും ഗില്ലും; ശ്രീലങ്കക്ക് വിജയലക്ഷ്യം 374 റൺസ്

kohli

ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ. ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് എടുത്തു. വിരാട് കോഹ്ലി സെഞ്ച്വറി നേടിയപ്പോൾ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധ സെഞ്ച്വറി സ്വന്തമാക്കി. ടോസ് നേടിയ ശ്രീലങ്കൻ നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

19.4 ഓവറിൽ 143 റൺസാണ് ഓപണിംഗ് വിക്കറ്റിൽ രോഹിതും ഗില്ലും ചേർന്ന് അടിച്ചൂകൂട്ടിയത്. 60 പന്തിൽ 11 ഫോർ സഹിതം 70 റൺസാണ് ഗിൽ നേടിയത്. രോഹിത് ശർമ 67 പന്തിൽ മൂന്ന് സിക്‌സും ഒമ്പത് ഫോറും സഹിതം 83 റൺസെടുത്ത് പുറത്തായി. 

80 പന്തിലാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. താരത്തിന്റെ ഏകദിനത്തിലെ 45ാം സെഞ്ച്വറി കൂടിയാണിത്. 87 പന്തിൽ ഒരു സിക്‌സും 12 ഫോറും സഹിതം 113 റൺസെടുത്ത കോഹ്ലി ഏഴാം വിക്കറ്റായാണ് മടങ്ങിയത്. ശ്രേയസ്സ് അയ്യർ 28 റൺസും കെ എൽ രാഹുൽ 39 റൺസുമെടുത്തു. ഹാർദിക് 14 റൺസിനും അക്‌സർ 9 റൺസിനും പുറത്തായി. ഷമി നാല് റൺസുമായും സിറാജ് ഏഴ് റൺസുമായും പുറത്താകാതെ നിന്നു
 

Share this story