തരംഗമായി മെസ്സിയുടെ പോസ്റ്റ്; ഇന്‍സ്റ്റഗ്രാമില്‍ 57 മില്ല്യണിലധികം ലൈക്ക് നേടി

Messi

മെസ്സിയും സംഘവും ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. അർജന്‍റീനയുടെ വിജയവും മെസിയുടെ കിരീടധാരണവും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇതിനു പിന്നാലെയാണ് മെസ്സിയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട ചിത്രമായി മാറിയത്.

ഫൈനൽ വിജയത്തിനു പിന്നാലെ ലോകകപ്പ് ഉയർത്തിപ്പിടിക്കുന്നതിന്‍റെ ചിത്രങ്ങൾ മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ ചിത്രം തരംഗമാവുകയും 57 മില്ല്യണിലധികം ലൈക്കുകൾ നേടുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ 50 മില്ല്യണിലധികം ലൈക്കുകൾ നേടുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടിയാണിത്.

Share this story