ഒഡീഷയിൽ നിന്ന് കാണാതായ വനിതാ ക്രിക്കറ്റ് താരത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Sat, 14 Jan 2023

ഒഡീഷയിൽ നിന്ന് കാണാതായ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്‌നെ(26) വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടക്ക് ജില്ലയിലെ നിബിഡ വനത്തിനുള്ളിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് രാജശ്രീയെ കണ്ടെത്തിയത്. ജനുവരി 11നാണ് യുവതിയെ കാണാതായത്. ഇവരുടെ സ്‌കൂട്ടർ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
അത്ഗഢ് പ്രദേശത്തെ ഗുരുദിജാട്ടിയ വനത്തിൽ തൂങ്ങിമരിച്ച നിലയിലാണ് രാജശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ദേശീയതല ടൂർണമെന്റിനായി ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാജശ്രീ. 16 അംഗ ടീമിൽ ഉൾപ്പെടാത്തതിൽ രാജശ്രീ വളറെ അസ്വസ്ഥയായിരുന്നു. പിന്നാലെ ഇവരെ കാണാതാകുകയായിരുന്നു.