ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ മുഹമ്മദ് സിറാജ് ഒന്നാമത്

siraj

ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമത് എത്തി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏറ്റവും മികച്ച ബൗളർമാരുടെ പട്ടികയിൽ കരിയറിൽ ആദ്യമായാണ് സിറാജ് ഒന്നാമത് എത്തുന്നത്. ശ്രീലങ്കക്കും ന്യൂസിലാൻഡിനും എതിരായ ഏകദിന പരമ്പരകളിലെ തകർപ്പൻ പ്രകടനമാണ് സിറാജിനെ ഐസിസി ഒന്നാം റാങ്കിലേക്ക് എത്തിച്ചത്

729 റേറ്റിംഗുമായാണ് സിറാജ് ഒന്നാം റാങ്കിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് പേസർ ജോഷ് ഹേസൽവുഡിന് 727 റേറ്റിംഗുണ്ട്. 708 റേറ്റിംഗുള്ള കിവീസ് താരം ട്രെൻഡ് ബോൾട്ടാണ് മൂന്നാം സ്ഥാനത്ത്

ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ശുഭ്മാൻ ഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 734 റേറ്റിംഗാണ് ഗില്ലിനുള്ളത്. 727 റേറ്റിംഗുള്ള വിരാട് കോഹ്ലി തൊട്ടുപുറകിൽ അഞ്ചാം സ്ഥാനത്തുണ്ട്. 719 റേറ്റിംഗുള്ള രോഹിത് ശർമ ഒമ്പതാം സ്ഥാനത്താണ്.
 

Share this story