ഇനിയാണ് മരണക്കളി; ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

wc

ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ലൈനപ്പായി. നാല് ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ നെതർലാൻഡ്‌സ് അമേരിക്കയെ നേരിടും. രാത്രി 8.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ അർജന്റീന ഓസ്‌ട്രേലിയയെ നേരിടും. രാത്രി 12.30നാണ് മത്സരം

ഫ്രാൻസ്-പോളണ്ട് മത്സരം നാളെ രാത്രി 8.30ന് നടക്കും. രാത്രി 12.30ന് ഇംഗ്ലണ്ട് സെനഗലിനെ നേരിടും. പ്രീക്വാർട്ടറിലെത്തിയ ടീമുകളിൽ ഇംഗ്ലണ്ടും നെതർലാൻഡ്‌സും മാത്രമാണ് തോൽവി അറിയാതെ മുന്നേറിയത്. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം ഓരോ മത്സരങ്ങൾ വീതം പരാജയപ്പെട്ടിരുന്നു

പ്രീ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

ഡിസംബർ 3 ശനിയാഴ്ച രാത്രി 8.30ന് യുഎസ്എ-നെതർലാൻഡ്
   രാത്രി 12.30ന് അർജന്റീന-ഓസ്‌ട്രേലിയ

ഡിസംബർ 4 ഞായറാഴ്ച രാത്രി 8.30ന് ഫ്രാൻസ്-പോളണ്ട്
    രാത്രി 12. 30ന് ഇംഗ്ലണ്ട്-സെനഗൽ

ഡിസംബർ 5 തിങ്കളാഴ്ച രാത്രി 8.30ന് ജപ്പാൻ-ക്രൊയേഷ്യ
     രാത്രി 12.30ന് ബ്രസീൽ-സൗത്ത് കൊറിയ

ഡിസംബർ 6 ചൊവ്വാഴ്ച രാത്രി 8.30ന് സ്‌പെയിൻ-മൊറോക്കോ
     രാത്രി 12. 30ന് പോർച്ചുഗൽ-സ്വിറ്റ്‌സർലാൻഡ്‌
 

Share this story