മെസ്സിക്ക് റെക്കോർഡ്; 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരം

Messi

ലയണൽ മെസ്സിക്ക് തോൽവിയിലും ആശ്വാസം പകരാൻ റെക്കോർഡ്. 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരമായി മെസ്സി മാറി. 2006, 2014, 2018, 2022 ലോകകപ്പുകളിൽ ഗോളുകൾ നേടിയാണ് മെസ്സി ചരിത്രം കുറിച്ചത്. 2006 ലോകകപ്പിൽ സെര്‍ബിയ & മൊണ്ടിനെഗ്രോയ്‌ക്കെതിരായ ഗോളോടെയാണ് മെസ്സി തുടക്കം കുറിച്ചത്. ആ ഗോളോടെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മെസ്സി മാറി.

സൗദിക്കെതിരായ ഇന്നത്തെ മത്സരത്തിൽ 10-ാം മിനിറ്റിൽ അർജന്‍റീന ആധിപത്യം പുലർത്തിയപ്പോൾ മെസ്സിയാണ് ഗോൾ നേടിയത്. അതും പെനാൽറ്റിയിൽ നിന്ന്. മെസിയുടെ 92-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ലോകകപ്പിലെ ഏഴാം ഗോളും.

2010 ൽ മാത്രമാണ് ലോകകപ്പിൽ മെസ്സിക്ക് ഗോൾ നേടാൻ കഴിയാതിരുന്നത്. എന്നാൽ അടുത്ത ലോകകപ്പിൽ മെസ്സി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 4 ഗോളുകൾ നേടിയ മെസ്സി ടൂർണമെന്‍റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറി. 2018 ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് മെസ്സി നേടിയത്.

Share this story