ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റും

pant

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബിസിസിഐ അറിയിച്ചു. കാലിലെ ലിഗ്മെന്റ് പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ സർജറിക്കും തുടർ ചികിത്സയ്ക്കും വേണ്ടിയാണ് മുംബൈ കോകിലബെൻ ദീരുഭായ് അംബാനി ഹോസ്പിറ്റലിലേക്ക് താരത്തെ മാറ്റുന്നത്. നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഋഷഭ് പന്ത്. 

ഇന്ത്യൻ വിക്കറ്റ് കീപ്പർ താരത്തെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ എല്ലാം ആരംഭിച്ചിട്ടുണ്ട്. സെന്റർ സ്പോർട്സ് മെഡിസിൻ തലവനായ ഡോ ദിൻശോ പർദിവാലയുടെ കീഴിലായിരിക്കും ചികിത്സയെന്നും ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ടീം ഇന്ത്യ അറിയിച്ചു.
 

Share this story