ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമ കളിക്കും; പരുക്ക് ഭേദമായി

rohit

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കും. തിരിച്ചുവരവ് രോഹിത് ബിസിസിഐയെ അറിയിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിൽ വിരലിന് പരുക്കേറ്റതോടെ മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും രോഹിത്തിന് നഷ്ടമാവുകയായിരുന്നു. രോഹിതിന്റെ അഭാവത്തിൽ കെ എൽ രാഹുലാണ് ആദ്യ ടെസ്റ്റിൽ ഇപ്പോൾ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 22നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

അതേസമയം രോഹിത് തിരികെ എത്തുമ്പോൾ ആരെ ഒഴിവാക്കുമെന്ന തലവേദനയിലാണ് ടീം മാനേജ്‌മെന്റ്. സെഞ്ച്വറി നേടി മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കാൻ സാധ്യമല്ല. മോശം ഫോമിലാണെങ്കിലും കെഎൽ രാഹുൽ വൈസ് ക്യാപ്റ്റനാണ്. രാഹുലിനെയും ഒഴിവാക്കുക അത്രയെളുപ്പമല്ല.
 

Share this story