സഞ്ജുവിനോടുള്ള അവഗണന തുടരുന്നു; മൂന്നാം ടി20യിലും ടീമിൽ നിന്ന് തഴഞ്ഞു

sanju

ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും. മോശം കാലാവസ്ഥയെ തുടർന്ന് മത്സരം വൈകിയാണ് ആരംഭിക്കുന്നത്. രണ്ടാം ടി20യിൽ വിജയം നേടിയ ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദറിന് പകരം ഹർഷൽ പട്ടേൽ ടീമിലെത്തി. പക്ഷേ മലയാളി താരം സഞ്ജു സാംസണിനെ വീണ്ടും തഴഞ്ഞു. ഇതോടെ ടീമിലെടുത്തിട്ടും ടി20യിൽ ഒരവസം പോലും സഞ്ജുവിന് ലഭിച്ചില്ല. 

ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ വൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിൽ സമ്പൂർണ പരാജയമായ റിഷഭ് പന്തിനെ ഇന്നും ടീമിൽ നിലനിർത്തിയിട്ടുണ്ട്. അവസാന ടി20യിലെങ്കിലും സഞ്ജുവിന് ഇടം നേടാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഹർഷൽ പട്ടേൽ ടീമിലെത്തുകയായിരുന്നു

ഇന്ത്യൻ ടീം: ഇഷാൻ കിഷൻ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ചാഹൽ


 

Share this story