ഓഫ് സൈഡ് കെണിയുമായി സൗദി; ആദ്യ പകുതിയിൽ മെസി ഗോളിൽ അർജന്റീന മുന്നിൽ

mesi

ലോകകപ്പിൽ അർജന്റീന-ഖത്തർ മത്സരം ഒന്നാം പകുതി അവസാനിച്ചപ്പോൾ അർജന്റീന ഒരു ഗോളിന് മുന്നിൽ. ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസി ഗോളാക്കി മാറ്റുകയായിരുന്നു. പിന്നാലെ മൂന്ന് തവണ കൂടി സൗദി വല അർജന്റീന ചലിപ്പിച്ചെങ്കിലും സൗദിയുടെ ഓഫ് സൈഡ് കുരുക്കിൽ പെട്ടുപോയി. 

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഏഴാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് മെസി എടുക്കുന്നതിനിടെയാണ് സൗദി താരങ്ങൾ  പരേഡസിനെ ബോക്‌സിൽ വീഴ്ത്തിയത്. ഇതോടെ റഫറി പെനാൽറ്റി വിളിക്കുകയായിരുന്നു. 

22ാം മിനിറ്റിൽ മെസി വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ് സൈഡായി. 28ാം മിനിറ്റിൽ മാർട്ടിനസും 35ാം മനിറ്റിൽ മാർട്ടിനസ് വീണ്ടും വല ചലിപ്പിച്ചെങ്കിലും ഇതും ഓഫ് സൈഡായി മാറി.
 

Share this story