സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തുടക്കം; ആദ്യ സ്വർണം പാലക്കാടിന്

sports

64ാമത് സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം. ആദ്യ സ്വർണം പാലക്കാട് ജില്ലക്കാണ്. സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്ററിൽ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദിനാണ് സ്വർണം ലഭിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ പൂഞ്ഞാർ എസ് എൻ വി ഹയർ സെക്കൻഡറി സ്‌കൂളിലെ ദേബിക ബെൻ സ്വർണം നേടി

കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നാല് വർഷത്തിന് ശേഷമാണ് സംസ്ഥാന കായികമേള എത്തുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
 

Share this story