സൗദിക്ക് പിന്തുണ; അര്‍ജന്‍റീന-സൗദി മത്സരത്തിൽ സൗദി പതാക കഴുത്തിലണിഞ്ഞ് ഖത്തര്‍ അമീര്‍

SP

ഖത്തർ: ഫിഫ ലോകകപ്പിൽ സൗദി അറേബ്യ-അർജന്‍റീന മത്സരം കാണാനെത്തിയ ഖത്തർ അമീർ സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് കഴുത്തിൽ സൗദി പതാക അണിഞ്ഞു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് സൗദി പതാക കഴുത്തിൽ അണിഞ്ഞ് ലോകകപ്പിൽ അയൽരാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

മത്സരം കാണാനെത്തിയ ഖത്തർ അമീറിന് ഒരു ആരാധകൻ ആണ് സൗദി പതാക കൈമാറിയത്. അമീർ സന്തോഷത്തോടെ പതാക സ്വീകരിച്ച് കഴുത്തിൽ അണിഞ്ഞു. ഖത്തർ അമീറിന്‍റെ പിന്തുണയെ സൗദി ആരാധകർ സ്റ്റേഡിയത്തിൽ കൈയടികളോടെയാണ് സ്വീകരിച്ചത്.

36 മത്സരങ്ങളിലെ അപരാജിത ചാമ്പ്യൻമാരായ അർജന്‍റീനയെയാണ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ തോൽപ്പിച്ചത്. ആദ്യപകുതിയിൽ 1-0ന് പിറകിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി സൗദി അറേബ്യ തിരിച്ചടിച്ചു.

Share this story