ഐസിസി ടി20 മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയറായി സൂര്യകുമാർ യാദവ്

surya

2022ലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിസി ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്.

187.43 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും 9 അർധസെഞ്ച്വറികളും സൂര്യ നേടി. 68 സിക്‌സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി20യിൽ ഒരു വർഷം ഏറ്റവുമധികം സിക്‌സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ ടി20 റാങ്കിംഗിൽ ഒന്നാമതാണ് സൂര്യ.

Share this story