ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് ടീം ഇന്ത്യ; കിവീസ് നാലാം സ്ഥാനത്ത്

india

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ടീം ഇന്ത്യ. പരമ്പരക്ക് മുമ്പ് ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്

സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ന്യൂസിലാൻഡ് റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് വീണു. ഇന്ത്യക്ക് നിലവിൽ 114 പോയിന്റുണ്ട്. 113 പോയിന്റുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 112 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും ന്യൂസിലാൻഡ് നാലാം സ്ഥാനത്തും പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്തുമാണ്. ടി20 റാങ്കിംഗിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
 

Share this story