ലോകചാമ്പ്യൻമാരായിട്ടും അർജന്റീനക്ക് രക്ഷയില്ല; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ബ്രസീൽ തുടരും

brazil

ഫിഫ റാങ്കിംഗിൽ ബ്രസീൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരും. അതേസമയം ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തകർത്ത് കിരീടം സ്വന്തമാക്കിയ അർജന്റീന റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ്. ഫ്രാൻസ് മൂന്നാം സ്ഥാനത്ത് എത്തി. ഏറെക്കാലമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം നാലാം സ്ഥാനത്തേക്ക് വീണു

ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. നെതർലാൻഡ് ആറാം സ്ഥാനത്തേക്ക് എത്തി. ലോകകപ്പിലെ സെമി പ്രവേശനത്തോടെ ക്രൊയേഷ്യക്ക് റാങ്കിംഗിൽ വൻ കുതിപ്പുണ്ടാക്കാൻ സാധിച്ചു. 12ാം സ്ഥാനത്തായിരുന്ന ക്രൊയേഷ്യ നിലവിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഇറ്റലിയാണ് എട്ടാം സ്ഥാനത്ത്. പോർച്ചുഗൽ ഒമ്പതാം സ്ഥാനത്തും സ്‌പെയിൻ പത്താം സ്ഥാനത്തും തുടരുകയാണ്.

ലോകകപ്പിൽ സ്വപ്‌നക്കുതിപ്പ് നടത്തി സെമിയിൽ പ്രവേശിച്ച മൊറോക്കോ 11ാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീലിനെ അട്ടിമറിച്ച കാമറൂൺ ആകട്ടെ 33ാം സ്ഥാനത്തേക്ക് കയറി. 


 

Share this story