പ്രീ ക്വാർട്ടറിന് മുമ്പ് വിശ്രമത്തിന് പോലും സമയം ലഭിച്ചില്ല; പരാതിയുമായി അർജന്റീന

argentina

ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിന് മുമ്പായി ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെന്ന പരാതിയുമായി അർജന്റീന. ഗ്രൂപ്പിലെ അവസാന മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പ്രീക്വാർട്ടർ കളിക്കേണ്ടി വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്‌കലോണി പറഞ്ഞു. 

ഖത്തർ സമയം രാത്രി 10 മണിക്കാണ് പോളണ്ടിനെതിരായ മത്സരം അവസാനിച്ചത്. ഓസ്‌ട്രേലിയ അവരുടെ മത്സരം കളിച്ചത് ആറ് മണിക്കാണ്. മത്സരശേഷം ടീം അംഗങ്ങൾ ഉറങ്ങാനായി പോയത് പുലർച്ചെ നാല് മണിക്കാണ്. ഉറങ്ങാൻ പോലും ആവശ്യത്തിന് സമയം ലഭിക്കാതെയാണ് പ്രീ ക്വാർട്ടർ കളിക്കേണ്ടി വരുന്നതെന്ന് സ്‌കലോണി പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ സമയം രാത്രി 12.30നാണ് അർജന്റീനയുടെ പ്രീക്വാർട്ടർ മത്സരം. അതേസമയം അർജന്റീനക്കെതിരായ മത്സരത്തെ ഭയപ്പെടുന്നില്ലെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. മെസിയോട് ആരാധനയുണ്ടെങ്കിലും അദ്ദേഹത്തെ ഭയക്കുന്നില്ലെന്ന് ഓസീസ് പ്രതിരോധ താരം മിലോസ് ഡെഗനിക് പറഞ്ഞു.
 

Share this story