ഇത് എന്റെ ടീമാണ്, സഞ്ജുവിന്റെ കാര്യം ദൗർഭാഗ്യകരമാണ്; ഒന്നും വ്യക്തിപരമല്ലെന്ന് ഹാർദിക് പാണ്ഡ്യ

hardik

ന്യൂസിലാൻഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളിലും സഞ്ജു സാംസണ് അവസരം നൽകാത്തതിൽ ആരാധക രോഷം ശക്തമായിരിക്കെ വിശദീകരണവുമായി ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ. ഇത് ചെറിയ പരമ്പരയായിരുന്നു. അതിനാലാണ് കൂടുതൽ താരങ്ങൾക്ക് അവസരം ലഭിക്കാതെ പോയത്. സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിന് സാധിച്ചില്ല

ഇതെന്റെ ടീമാണ്, ഞാനും കോച്ച് ലക്ഷ്മണും കൂടി ടീമിനെ തെരഞ്ഞെടുക്കും. അവസരം ലഭിച്ചവർ നല്ല രീതിയിൽ കളിക്കുമ്പോൾ അവർക്ക് തുടർന്നും സാധ്യതയുണ്ടാകുന്നു. വലിയ പരമ്പരയായിരുന്നുവെങ്കിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുമായിരുന്നു. സഞ്ജുവിന് അവസരം നൽകാത്തതിൽ വ്യക്തിപരമായ കാരണങ്ങളൊന്നുമില്ല

എല്ലാ താരങ്ങളും എനിക്ക് ഒരേപോലെയാണ്. സഞ്ജുവിന്റെ കാര്യമെടുത്താൽ അത് ദൗർഭാഗ്യകരമെന്ന് പറയാം. അവരുടെ വിഷമം എനിക്ക് മനസ്സിലാകും. ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുന്നില്ലെന്നത് ബുദ്ധിമുട്ടുള്ള അവസ്ഥ തന്നെയാണെന്നും ഹാർദിക് പറഞ്ഞു
 

Share this story