ലോകകപ്പിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ: ഇംഗ്ലണ്ടും സെനഗലും നെതർലാൻഡ്‌സും കളത്തിൽ

england

ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് വൈകുന്നേരം ആറരക്ക് ഇറാനെ നേരിടും. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇറാനും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത്. ജയിംസ് മാഡിസണും കെയ്ൽ വാക്കറും ഇല്ലാതെയാണ് ഇംഗ്ലണ്ട് വരുന്നതെങ്കിലും ഹാരി കെയ്ൻ നയിക്കുന്ന സംഘത്തെ നേരിടാൻ ഇറാൻ ബുദ്ധിമുട്ടും എന്നുറപ്പാണ്

ഗ്രൂപ്പ് എയിൽ ആണ് രണ്ടാം മത്സരം. രാത്രി ഒമ്പതരക്ക് നെതർലാൻഡ് സെനഗലിനെ നേരിടും. പരുക്കേറ്റ സൂപ്പർ താരം സാദിയോ മാനേ ഇല്ലാതെയാണ് സെനഗൽ ഇറങ്ങുന്നത്. അതേസമയം ആഫ്രിക്കൻ ചാമ്പ്യൻമാരായാണ് സെനഗൽ വരുന്നത്. തോൽവിയറിയാതെ 15 മത്സരങ്ങൾ പൂർത്തിയാക്കിയ നെതർലാൻഡ്‌സിനെ തടഞ്ഞുനിർത്തുക അവർക്ക് പക്ഷേ എളുപ്പമാകില്ല. 

മൂന്നാം മത്സരം രാത്രി പന്ത്രണ്ടരക്കാണ്. അമേരിക്കയും വെയ്ൽസും ഏറ്റുമുട്ടും. 64 വർഷത്തിന് ശേഷമാണ് വെയ്ൽസ് ലോകകപ്പ് ഫൈനൽസിൽ കളിക്കുന്നത്. നായകൻ ഗാരത് ബെയ്‌ലിന്റെ ചിറകിലേറിയാണ് വെയ്ൽസ് വരുന്നത്.
 

Share this story