'ആരാധകരെ ഞങ്ങളെ വിശ്വസിക്കുവിൻ, കരുത്തരായി തിരിച്ചുവരും': ലയണൽ മെസി

messi

സൗദിയോട് ഏറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ആരാധകരോട് തളരരുതെന്ന് അഭ്യർഥിച്ച് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. അർജന്റീന കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് മെസി ട്വീറ്റ് ചെയ്തു. 

ഞങ്ങളെ വിശ്വസിക്കണമെന്നാണ് ആരാധകരോട് പറയാനുള്ളത്. ഈ ഗ്രൂപ്പ് ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. അഞ്ച് മിനിറ്റിലുണ്ടായ പിഴവിലാണ് കളി വിട്ടുപോയത്. പിന്നീട് ടീമിന് ഒരുമിച്ച് തിരിച്ചു വരാനായില്ലെന്നും മെസി പറഞ്ഞു

സൗദിക്കെതിരെ വമ്പൻ ജയവും പ്രതീക്ഷിച്ചാണ് അർജന്റീന ഇറങ്ങിയത്. എന്നാൽ 2-1ന് സൗദി അവരെ അട്ടിമറിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് അർജന്റീന മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി മറിഞ്ഞു. 48, 53 മിനിറ്റുകളിലായിരുന്നു സൗദിയുടെ ഗോളുകൾ.
 

Share this story