2022ലെ ഐസിസി ഏകദിന ഇലവനിൽ രണ്ട് ഇന്ത്യൻ താരങ്ങൾ; നായകൻ ബാബർ അസം

babar

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഏകദിന ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങളാണ് ടീമിലുള്ളത്. പാക്കിസ്ഥാൻ നായകൻ ബാബർ അസമാണ് ടീമിന്റെ ക്യാപ്റ്റൻ. ഇന്ത്യൻ നായകൻ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും ടീമിൽ ഇടമില്ല. ശ്രേയസ്സ് അയ്യരും മുഹമ്മദ് സിറാജുമാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ

ബാബർ അസവും ഓസീസ് താരം ട്രാവിസ് ഹെഡുമാണ് ടീമിലെ ഓപണർമാർ. വിൻഡീസ് താരം ഷായി ഹോപ്, കിവീസ് താരം ടോം ലാഥം എന്നിവരാണ് പിന്നീടുള്ള താരങ്ങൾ. സിംബാബ് വെയുടെ സിക്കന്ദർ റാസ, വിൻഡീസിന്റെ അൽസാരി ജോസഫ്, കിവീസിന്റെ ട്രെൻഡ് ബോൾട്ട് ഓസീസ് താരം ആദം സാമ്പ എന്നിവരും ടീമിലുണ്ട്.
 

Share this story