ലോകം ചുരുങ്ങുന്നു കാൽപന്തിലേക്ക്: ഖത്തർ ലോകകപ്പിന് ഇന്ന് തുടക്കം

wc

ഖത്തർ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ആതിഥേരയരായ ഖത്തർ ഇക്വഡോറിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ലോകകപ്പിൽ ഖത്തറിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. 2006ലെ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ഖത്തർ വിജയത്തോടെ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്

അതേസമയം മൂന്ന് ലോകകപ്പുകൾ കളിച്ച പരിചയസമ്പന്നതയുമായാണ് ഇക്വഡോർ വരുന്നത്. 2002ൽ ആദ്യ റൗണ്ടിൽ പുറത്തായി. 2006 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ കടന്നു. 2014ലെ ബ്രസീൽ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി. ആകെ കളിച്ച പത്ത് മത്സരങ്ങലിൽ നാല് ജയവും ഒരു സമനിലയും അഞ്ച് തോൽവിയുമാണ് ഇക്വഡോറിനുള്ളത്

ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങളിൽ ആതിഥേയർ ഇതുവരെ പരാജയപ്പെട്ട ചരിത്രമില്ല. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആ ചരിത്രം ആവർത്തിക്കുകയാണ് ഖത്തറിന്റെ കടമ്പ.
 

Share this story