13 വർഷങ്ങൾക്ക് മുമ്പ് ഒരു റെക്കോർഡ് പിറന്നു; ഇതിഹാസ താരം ഇരട്ട സെഞ്ച്വറിയുമായി വിസ്മയിപ്പിച്ച ദിനം

sachin

പതിമൂന്ന് വർഷങ്ങൾക്കപ്പുറം ഇന്നത്തെ ദിവസം ഏകദിന ക്രിക്കറ്റിൽ ഒരു അപൂർവ റെക്കോർഡ് പിറന്നു. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ ആരാധകരെ വിസ്മയിപ്പിച്ച ദിവസത്തിന് ഇന്ന് 13 വയസ്സ് തികയുകയാണ്. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിലാണ് സച്ചിൻ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്നത്

147 പന്തിൽ 25 ഫോറുകളും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററിന്റെ വെടിക്കെട്ട്. 79 റൺസ് നേടിയ ദിനേശ് കാർത്തിക്കും 68 റൺസ് നേടിയ മഹേന്ദ്ര സിംഗ് ധോണിയും നൽകിയ പിന്തുണയിൽ സച്ചിൻ ഒരു വശത്ത് കത്തിക്കയറുമ്പോൾ ടീം ടോട്ടലും കുതിച്ചുയരുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ഇന്ത്യ അന്ന് അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 401 റൺസ് ആണ്

സച്ചിന് ശേഷം നിരവധി പേർ ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുണ്ടെങ്കിലും ഏകദിനത്തിലെ അപൂർവതക്ക് തുടക്കമിട്ടത് ഇതിഹാസ താരമാണ്. സച്ചിന് പിന്നാലെ വീരേന്ദർ സേവാഗും രോഹിത് ശർമയും ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഇന്ത്യൻ താരങ്ങളിൽ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയവരാണ്. ഇതിൽ രോഹിത് മാത്രം മൂന്ന് തവണയാണ് ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയത്. 264 റൺസ് നേടിയ രോഹിത് തന്നെയാണ് ഇന്നും ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിനുടമ
 


 

Share this story