മൂന്നാം ആഷസിൽ അലക്‌സ് ക്യാരിക്ക് സെഞ്ച്വറി; ഒന്നാമിന്നിംഗ്‌സിൽ ഓസീസിന് 8 വിക്കറ്റുകൾ നഷ്ടമായി
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുപ്പ ഓസ്‌ട്രേലിയക്ക് ഒന്നാമിന്നിംഗ്‌സിൽ എട്ട് വിക്കറ്റുകൾ നഷ്ടമായി. സെഞ്ച്വറിയോടെ ഓസീസ് സ്‌കോർ 300 കടത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ അലക്‌സ് ക്യാരിയാണ് ഒടുവിൽ പുറത്തായത്. ഓസീസ് നിലവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിലാണ്
തകർച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. 33 റൺസിനിടെ അവർക്ക് രണ്ട് വിക്കറ്റുകളും 94 റൺസിനിടെ നാല് വിക്കറ്റുകളും നഷ്ടമായിരുന്നു. മുൻനിരയിൽ ഉസ്മാൻ ഖവാജ മാത്രമാണ് പിടിച്ചുനിന്നത്. 126 പന്തിൽ 82 റൺസാണ് താരത്തിന്റെ സമ്പാദ്യം. ട്രാവിസ് ഹെഡ് 10 റൺസിനും ജേക്ക് വെതറാൾഡ് 18 റൺസിനും ലാബുഷെയ്ൻ 19 റൺസിനും വീണു
കാമറോൺ ഗ്രീൻ പൂജ്യത്തിന് പുറത്തായി. അലക്‌സ് ക്യാരി 143 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 106 റൺസെടുത്തു പുറത്തായി. ജോഷ് ഇൻഗ്ലിസ് 32 റൺസെടുത്തു. മിച്ചൽ സ്റ്റാർക്ക് 28 റൺസുമായി ക്രീസിലുണ്ട്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ 3 വിക്കറ്റും ബ്രിഡൻ കേഴ്‌സ്, വിൽ ജാക്‌സ് എന്നിവർ രണ്ട് വീതവും ജോഷ് ടങ്ക് ഒരു വിക്കറ്റുമെടുത്തു
