അപരാജിതിന് 2 റൺസ് അകലെ സെഞ്ച്വറി നഷ്ടം; കേരളം ഒന്നാമിന്നിംഗ്‌സിൽ 281ന് പുറത്ത്
Nov 17, 2025, 12:26 IST
രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളം ഒന്നാമിന്നിംഗ്‌സിൽ 281 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 35 റൺസ് കൂടി ചേർക്കാനെ ഇന്നായുള്ളു. ബാബ അപരാജിത് 98 റൺസെടുത്തു.
രണ്ടാം ദിനം തുടക്കത്തിൽ തന്നെ കേരളത്തിന് ശ്രീഹരി എസ് നായരെ നഷ്ടമായി. പിന്നാലെ സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ അപരാജിതും വീണു. നിധിഷ് എംഡി 7 റൺസെടുത്തും മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.
കേരളത്തിനായി ഇന്നലെ അഭിജിത്ത് പ്രവീൺ 60 റൺസും അഭിഷേക് നായർ 47 റണഅ#സുമെടുത്തിരുന്നു. അൻകിത് ശർമ 20 റൺസിനും മുഹമ്മദ് അസ്ഹറുദ്ദീൻ 14 റൺസിനും വീണു. മധ്യപ്രദേശിനായി അർഷാദ് ഖാൻ നാലും സരൻഷ് ജെയ്ൻ മൂന്നും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 8 റൺസ് എന്ന നിലയിലാണ്.
