ആശാന്റെ പകരക്കാരനെ കിട്ടി: മിക്കൽ സ്റ്റാറെയെ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി നിയമിച്ചു

mikael

സ്വീഡിഷ് പരിശീലകനായ മിക്കേൽ സ്റ്റാറെയെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 17 വർഷത്തെ പരിശീലന അനുഭവ സമ്പത്തുള്ള സ്റ്റാറെ വിവിധ ഫുട്‌ബോൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. 

2026 വരെയാണ് 48കാരനായ സ്റ്റാറെയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് കരാർ ഒപ്പിട്ടിരിക്കുന്നത്. തന്ത്രപരമായ വൈദഗ്ധ്യത്തിലും നേതൃത്വ ഗുണത്തിലും പേര് കേട്ട ആളാണ് സ്റ്റാറെ. സ്വീഡൻ, ചൈന, നോർവേ, അമേരിക്ക, തായ്‌ലാൻഡ് എന്നിവിടങ്ങളിലായി നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് അദ്ദേഹം പരിശീലിപ്പിച്ചത്. 

കേരളാ ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ സന്തോഷമുണ്ടെന്ന് സ്റ്റാറെ പ്രതികരിച്ചു. ഇന്ത്യയിൽ എത്തി എല്ലാവരെയും കാണാൻ ആഗ്രഹിക്കുന്നു. കൂടാതെ ഒത്തൊരുമിച്ച് ചില മഹത്തായ കാര്യങ്ങൾ ചെയ്യാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവാൻ വുകാമനോവിച്ച് പോയ ഒഴിവിലേക്കാണ് സ്റ്റാറെ വരുന്നത്.
 

Share this story