ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം അശ്വിന്; കോഹ്ലിക്കും മുന്നേറ്റം

aswin

ടെസ്റ്റ് ബൗളർമാരുടെ ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അശ്വിൻ. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 25 വിക്കറ്റുകൾ വീഴ്ത്തിയതാണ് ഒന്നാം സ്ഥാനം നിലനിർത്താൻ അശ്വിനെ സഹായിച്ചത്. കഴിഞ്ഞ തവണ റാങ്കിംഗിൽ ജയിംസ് ആൻഡേഴ്‌സണൊപ്പമാണ് അശ്വിൻ ഒന്നാം സ്ഥാനം പങ്കിട്ടത്. പുതിയ റാങ്കിംഗ് പ്രകാരം 869 പോയിന്റുള്ള അശ്വിൻ ഒന്നാമതും 859 പോയിന്റുള്ള ആൻഡേഴ്‌സൺ രണ്ടാമതുമാണ്

ബോളർമാരുടെ പട്ടികയിൽ പാറ്റ് കമ്മിൻസാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒപന്താം സ്ഥാനത്തുണ്ട്. ബാറ്റ്‌സ്മാൻരുടെ റാങ്കിംഗിൽ വിരാട് കോഹ്ലി സ്ഥാനം മെച്ചപ്പെടുത്തി. അഹമ്മദാബാദ് ടെസ്റ്റ് സെഞ്ച്വറിയോടെ കോഹ്ലി എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിമൂന്നാം റാങ്കിലെത്തി. രോഹിത് ശർമ പത്താം സ്ഥാനത്തുണ്ട്. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ജഡേജ ഒന്നാം സ്ഥാനത്തും അശ്വിൻ രണ്ടാം സ്ഥാനത്തുമാണ്. അക്‌സർ പട്ടേൽ നാലാം സ്ഥാനത്തുണ്ട്.
 

Share this story