ഡബിൾ സ്‌ട്രൈക്കുമായി അശ്വിൻ, ഓസീസിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി; ഖവാജക്ക് അർധ സെഞ്ച്വറി

khawaja

ഡൽഹിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണറും ഖവാജയും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 50 റൺസ് തികച്ചു. 15 റൺസെടുത്ത വാർണറെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. പിന്നീട് ക്രീസിൽ നിലയുറപ്പിച്ചെന്ന് കരുതിയ ലാബുഷെയ്‌നെ വിക്കറ്റിന് മുന്നിൽ കുരുക്കി അശ്വിൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു

സ്‌കോർ 91ൽ ആണ് 25 പന്തിൽ 18 റൺസെടുത്ത ലാബുഷെയ്ൻ പുറത്താകുന്നത്. ഒരു പന്തിന് പിന്നാലെ അശ്വിൻ വീണ്ടും സ്‌ട്രൈക്ക് ചെയ്തു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തിൽ ബാറ്റ് വെച്ച സ്മിത്തിന് പിഴച്ചു. കീപ്പർ ശ്രീകർ ഭരതിന് ക്യാച്ച് നൽകി സംപൂജ്യനായി സ്മിത്ത് മടങ്ങിയതോടെ ഓസ്‌ട്രേലിയ 3ന് 91 എന്ന നിലയിലായി. ഒടുവിൽ 94ന് 3 വിക്കറ്റ് എന്ന നിലയിൽ ആദ്യ സെഷൻ അവസാനിക്കുകയായിരുന്നു. ഇതിനിടെ ഉസ്മാൻ ഖവാജ അർധ സെഞ്ച്വറി നേടി. 74 പന്തിൽ 50 റൺസുമായി ഖവാജയും ഒരു റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ
 

Share this story