ടെസ്റ്റ് പരമ്പരക്കിടെ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങുന്നു

cummins

ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരക്കിടെ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങുന്നത്. ഏതാനും ദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം മാർച്ച് ഒന്നിന് ആരംഭിക്കുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പ് കമ്മിൻസ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

കുടുംബാംഗത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങുന്നത് എന്നാണ് സൂചന. മൂന്നാം ടെസ്റ്റിന് മുമ്പ് കമ്മിൻസ് തിരിച്ചെത്തിയില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഓസീസിനെ നയിക്കും. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി കൈവിട്ടിരുന്നു.
 

Share this story