ഡെൽഹി ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 263ന് പുറത്ത്; ഷമിക്ക് നാല് വിക്കറ്റ്

india

ഡെൽഹി ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 263 റൺസിന് പുറത്തായി. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നിനെയും പേസിനെയും ഒരുപോലെ തുണച്ച പിച്ചിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഓസീസ് നിരയിൽ കൂടുതൽ നാശം വിതച്ചത്. അശ്വിനും ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി

വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസിലെത്തിയ ശേഷമായിരുന്നു ഓസ്‌ട്രേലിയയുടെ തകർച്ച തുടങ്ങിയത്. ഒരു ഘട്ടത്തിൽ അവർ 6ന് 168 റൺസ് എന്ന നിലയിലായിരുന്നു. ഉസ്മാൻ ഖവാജയുടെയും പീറ്റർ ഹാൻഡ്‌സ്‌കോംപിന്റെയും പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 

ഖവാജ 81 റൺസും പീറ്റർ ഹാൻഡ്‌സ്‌കോംപ് 72 റൺസെടുത്ത് പുറത്താകാതെയും നിന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 33 റൺസിന് പുറത്തായി. ഡേവിഡ് വാർണർ 15 റൺസും ലാബുഷെയ്ൻ 18 റൺസും ട്രാവിസ് ഹെഡ് 12 റൺസുമെടുത്തു. സ്മിത്തും ടോഡ് മർഫിയും പൂജ്യത്തിന് പുറത്തായി. 

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ്. 13 റൺസുമായി രോഹിത് ശർമയും നാല് റൺസുമായി കെഎൽ രാഹുലുമാണ് ക്രീസിൽ
 

Share this story