നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു; ടോസിന് മുമ്പ് ഗ്രൗണ്ടിലെത്തി മോദിയും അൽബനീസും

modi

അഹമ്മദാബാദ് ടെസ്റ്റിൽ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഓസീസ് നായകൻ സ്റ്റിവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഓസ്‌ട്രേലിയ 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എന്ന നിലയിലാണ്. 31 റൺസെടുത്ത ട്രാവിസ് ഹെഡും 10 റൺസെടുത്ത ഖവാജയുമാണ് ക്രീസിൽ

ഒരു മാറ്റമാണ് ഇന്ത്യൻ ടീമിലുള്ളത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. ഇഷാൻ കിഷൻ ടീമിലെത്തുമെന്ന് കരുതിയെങ്കിലും വിക്കറ്റ് കീപ്പറായി ശ്രീകർ ഭരതിനെ നിലനിർത്തി. അതേസമയം മൂന്നാം ടെസ്റ്റിലെ അതേ ടീമിനെ തന്നെയാണ് ഓസ്‌ട്രേലിയ നിലനിർത്തിയത്

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസീസ് പ്രധാനമന്ത്രി ആന്റണി അൽബനീസും ഗ്രൗണ്ട് സന്ദർശിച്ചു. ഇരുവരും ഗ്രൗണ്ടിന് വലം വെച്ച് കാണികളെ അഭിവാദ്യം ചെയ്തു. രോഹിത് ശർമക്കും സ്റ്റിവ് സ്മിത്തിനും ടെസ്റ്റ് ഗ്യാലറി കൈമാറിയതും മോദിയായിരുന്നു. ദേശീയ ഗാനത്തിന്റെ സമയത്തും ഇരുവരും ടീമുകൾക്കൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു.
 

Share this story