ഓസ്‌ട്രേലിയ കര കയറുന്നു; ഹാൻഡ്‌സ്‌കോംപിനും അർധ ശതകം, 200 പിന്നിട്ടു

aus

ഡൽഹി ടെസ്റ്റിൽ ഓസ്‌ട്രേലിയ കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസീസ് 6 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എന്ന നിലയിലാണ്. പീറ്റർ ഹാൻഡ്‌സ്‌കോംപും പാറ്റ് കമ്മിൻസും ചേർന്നുള്ള കൂട്ടുകെട്ടാണ് ഓസീസിനെ 200 കടത്തിയത്

ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലായിരുന്നു ഓസീസ്. ഇവിടെ നിന്നും ക്രീസിലൊന്നിച്ച ഹാൻഡ്‌സ്‌കോംപും കമ്മിൻസും കൂടുതൽ നഷ്ടമൊന്നും സംഭവിക്കാതെ സ്‌കോർ 200 കടത്തുകയായിരുന്നു. 53 റൺസുമായി ഹാൻഡ്‌സ്‌കോംപും 33 റൺസുമായി കമ്മിൻസും ക്രീസിൽ തുടരുകയാണ്

നേരത്തെ ഉസ്മാൻ ഖവാജയുടെ മികവിലാണ് ഓസീസ് ആദ്യം സ്‌കോർ ഉയർത്തിയത്. ഖവാജ 125 പന്തിൽ 81 റൺസുമായി മടങ്ങി. ഡേവിഡ് വാർണർ 15 റൺസും ലാബുഷെയ്ൻ 18 റൺസും ട്രാവിസ് ഹെഡ് 12 റൺസുമെടുത്തു. 

ഇന്ത്യക്ക് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റുമെടുത്തു.
 

Share this story