ഓസ്‌ട്രേലിയൻ ഇതിഹാസ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് കോമയിൽ; അതീവ ഗുരുതരാവസ്ഥയിൽ
Dec 31, 2025, 11:53 IST
ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ ഗൂരുതരാവസ്ഥയിൽ ചികിത്സയിൽ. 54കാരനായ താരം മെനിഞ്ചൈറ്റിസ് ബാധിച്ച് കോമയിൽ തുടരുകയാണ്. ഓസ്‌ട്രേലിയക്കായി 208 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡാമിയൻ മാർട്ടിൻ
മാർട്ടിനും കുടുംബത്തിനും ഒപ്പം നിൽക്കേണ്ട സമയമാണിതെന്ന് ഓസീസ് മുൻ താരം ആദം ഗിൽക്രിസ്റ്റ് പ്രതികരിച്ചു. 1992-93 വർഷം വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഡാമിയൻ അരങ്ങേറിയത്. ടെസ്റ്റിൽ 46.37 ശരാശരിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം
ടെസ്റ്റിൽ 13 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. 2006-07 ആഷസ് പരമ്പരയിലാണ് അവസാനമായി കളിച്ചത്. 1999, 2003 ഏകദിന ലോകകപ്പ് വിജയിച്ച ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്നു. 2003 ഫൈനലിൽ മുറിവേറ്റ വിരലുമായി ബാറ്റ് ചെയ്ത് ഇന്ത്യക്കെതിരെ 88 റൺസ് ഡാമിയൻ മാർട്ടിൻ അടിച്ചു കൂട്ടിയിരുന്നു.
