ഓസീസ് താരം സ്റ്റീവ് സ്മിത്തും ഐപിഎല്ലിന്; പക്ഷേ കളിക്കാരനായിട്ടല്ല

smith

ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും ഐപിഎല്ലിന്. പക്ഷേ കളിക്കാരനായിട്ടല്ല താരം ഐപിഎല്ലിന് എത്തുന്നത്. സ്റ്റാർ സ്‌പോർട്‌സിന്റെ കമന്റേറ്ററുടെ റോളിലാണ് സ്മിത്തിനെ ഈ വർഷം കാണാനാകുക. സ്മിത്ത് അടക്കമുള്ള കമന്റേറ്റർമാരുടെ പട്ടിക സ്റ്റാർ സ്‌പോർട്‌സ് പുറത്തുവിട്ടു

25 പേരാണ് പട്ടികയിലുള്ളത്. ഇതിൽ ഇന്ത്യയിൽ നിന്ന് രവി ശാസ്ത്രി, ഹർഷ ഭോഗ്ലെ, അഞ്ജും ചോപ്ര, ദീപ്ദാസ് ഗുപ്ത, മുരളി കാർത്തിക്, ഡബ്ല്യു സി രാമൻ, രോഹൻ ഗവാസ്‌കർ, സുനിൽ ഗവാസ്‌കർ എന്നിവരാണുള്ളത്. 

നിലവിൽ ആക്ടീവ് പ്ലെയേഴ്‌സിൽ സ്മിത്ത് മാത്രമാണ് കമന്ററി പാനലിലുള്ളത്. ബ്രയാൻ, ലാറ, മാത്യു ഹെയ്ഡൻ, കെവിൻ പീറ്റേഴ്‌സൺ, മൈക്കൽ ക്ലാർക്ക്, മാർക്ക് ഹൗവാർഡ്, ഇയാൻ ബിഷപ്, ആരോൺ ഫിഞ്ച്, നിക്ക് നൈറ്റ്, ഡാനി മോറിസൺ, ക്രിസ് മോറിസ്, സാമുവൽ ബദ്രി, കാറ്റി മാർട്ടിൻ, ഗ്രെയിം സ്വാൻ, പോമി എംബാൻഗ്വ, നദാലി ജർമനോസ്, ഡാരൻ ഗംഗ എന്നിവരാണ് മറ്റ് കമന്റേറ്റർമാർ
 

Share this story