ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 45 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി

india

ഇൻഡോറിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർച്ച. 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർമാർ പുറത്തെടുത്തത്. ഇന്ത്യ നിലവിൽ 5ന് 67 റൺസ് എന്ന നിലയിലാണ്

കെഎൽ രാഹുലിനെ ഒഴിവാക്കി ശുഭ്മാൻ ഗില്ലുമായാണ് ഇന്ത്യ ഇന്നിംഗ്‌സ് ഓപൺ ചെയ്തത്. സ്‌കോർ 27ൽ നിൽക്കെ 12 റൺസെടുത്ത രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. സ്‌കോർ 34ൽ 21 റൺസെടുത്ത ഗില്ലും 36ൽ ഒരു റൺസെടുത്ത പൂജാരയും വീണു. 

സ്‌കോർ 44ൽ 4 റൺസെടുത്ത പൂജാരയും തൊട്ടുപിന്നാലെ പൂജ്യത്തിന് ശ്രേയസ്സും പുറത്തായതോടെ ഇന്ത്യ കൂട്ടത്തകർച്ചയെ നേരിട്ടു. നിലവിൽ 20 റൺസുമായി വിരാട് കോഹ്ലിയും 10 റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ. മൂന്ന് വിക്കറ്റെടുത്ത മാത്യു കുനെമാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണുമാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്‌
 

Share this story