ഒടുവിൽ സഞ്ജുവിനെ പരിഗണിച്ച് ബിസിസിഐ; വാർഷിക കരാറിൽ ഉൾപ്പെടുത്തി

sanju

മലയാളി താരം സഞ്ജു സാംസണെ ബിസിസിഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുത്തി. ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിലെ കരാർ ലിസ്റ്റിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ലിസ്റ്റ് പ്രകാരം ഗ്രേഡ് സിയിലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്. ആദ്യമായാണ് സഞ്ജുവിനെ ബിസിസിഐ കരാറിൽ ഉൾപ്പെടുത്തിയത്. ഒരു കോടിയാണ് സി കാറ്റഗറിയിലുള്ളവർക്ക് ലഭിക്കുക

ബി ഗ്രേഡിൽ ചേതേശ്വർ പൂജാര, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരാണുള്ളത്. 3 കോടി രൂപയാണ് ഇവരുടെ പ്രതിഫലം. എ ഗ്രേഡിൽ ആർ അശ്വിൻ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ, റിഷഭ് പന്ത് എന്നിവരുണ്ട്.

എ പ്ലസ് ഗ്രേഡിൽ രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. സി ഗ്രേഡിൽ സഞ്ജുവിനെ കൂടാതെ ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദൂൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ചാഹൽ, കുൽദീപ് യാദവ്, വാഷിംട്ഗൺ സുന്ദർ, അർഷ്ദീപ് സിംഗ്,കെ എസ് ഭരത് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
 

Share this story