ഇന്ത്യക്ക് വൻ തകർച്ച, ആറ് വിക്കറ്റുകൾ വീണു; സൂര്യകുമാർ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്ക്

aus

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വൻ തകർച്ച. 15. 2 ഓവർ ആകുമ്പോഴേക്കും ഇന്ത്യയുടെ ആറ് വിക്കറ്റുകൾ നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ സാധിച്ചില്ല. മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ നിരയിൽ കനത്ത നാശം വിതച്ചത്

നിലവിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ്. സ്‌കോർ 3ൽ നിൽക്കെ ഗിൽ പൂജ്യത്തിന് പുറത്തായി. സ്‌കോർ 32ൽ രോഹിതും ഇതേ സ്‌കോറിൽ സൂര്യകുമാർ യാദവും പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ആദ്യ മത്സരത്തിലും സൂര്യകുമാർ ഗോൾഡൻ ഡക്കായാണ് മടങ്ങിയത്

സ്‌കോർ 48ൽ കെഎൽ രാഹുലും 49ൽ ഹാർദിക് പാണ്ഡ്യയും 71ൽ വിരാട് കോഹ്ലിയും വീണു. 31 റൺസാണ് കോഹ്ലി എടുത്തത്. രോഹിത് 13 റൺസും രാഹുൽ 9 റൺസും ഹാർദിക് ഒരു റൺസുമെടുത്തു. 11 റൺസുമായി ജഡേജയും മറുവശത്ത് അക്‌സറുമാണ് ക്രീസിൽ. മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സീൻ അബോട്ട്, നഥാൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി
 

Share this story