ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങൾ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു

wrestler

രാജ്യത്തെ ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന രാപ്പകൽ സമരം മൂന്നാം ദിവസവും തുടരുന്നു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രായപൂർത്തിയാകാത്ത കുട്ടി അടക്കം ഏഴ് വനിതാ താരങ്ങൾ പോലീസിൽ പരാതി നൽകിയിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. സമരക്കാരെ അനുനയിപ്പിക്കാൻ സായി പ്രതിനിധികൾ എത്തിയെങ്കിലും താരങ്ങൾ സമരവുമായി മുന്നോട്ടു പോകുകയാണ്

ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. മെയിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. താരങ്ങൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കായിക മന്ത്രാലയം നിർദേശിക്കുകയായിരുന്നു. ബ്രിജ് ഭൂഷൺ ഇത്തവണ മത്സരിക്കില്ല.
 

Share this story