ചരിത്ര നേട്ടവുമായി ബുമ്ര; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ പേസർ

bumra

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്ര നേട്ടവുമായി ജസ്പ്രീത് ബുമ്ര. ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യൻ പേസറെന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് 15 വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ബൗളിംഗ് റാങ്കിംഗിൽ ബുമ്ര ഒന്നാം സ്ഥാനത്ത് എത്തിയത്

കഴിഞ്ഞ മാർച്ച് മുതൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ തന്നെ ആർ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബുമ്ര ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദയാണ് രണ്ടാം സ്ഥാനത്ത്. ബുമ്രക്ക് 881 പോയിന്റുള്ളപ്പോൾ റബാദക്ക് 851 പോയിന്റുണ്ട്. അശ്വിന് 841 പോയിന്റാണുള്ളത്. ഓസീസ് നായകൻ പാറ്റ് കമ്മിറ്റിൻസ് നാലാം സ്ഥാനത്താണ്

ബാറ്റിംഗിൽ വിരാട് കോഹ്ലി ഏഴാം സ്ഥാനത്തേക്ക് വീണു. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരവും വിരാട് കോഹ്ലിയാണ്. ഒന്നര വർഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത റിഷഭ് പന്ത് 12ാം സ്ഥാനത്തുണ്ട്. രോഹിത് ശർമ പതിമൂന്നാം സ്ഥാനത്താണ്.
 

Share this story