കോഹ്ലി എന്ന് വിളിക്കൂ, ദയവായി എന്നെ കിംഗ് എന്ന് വിളിക്കരുത്: ആരാധകരോട് വിരാട് കോഹ്ലി

kohli

തന്നെ കിംഗ് എന്ന് വിളിക്കരുതെന്ന് ആരാധകരോട് വിരാട് കോഹ്ലി. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന ആർ സി ബി അൺബോക്‌സ് പരിപാടിയിലാണ് കോഹ്ലിയുടെ വാക്കുകൾ. കിംഗിന് എന്ത് തോന്നുന്നു എന്ന് അവതാരകനായ ഡാനിഷ് സെയ്ദ് ചോദിച്ചതിനോടാണ് കോഹ്ലിയുടെ പ്രതികരണം

നിങ്ങൾ എന്ന കിംഗ് എന്ന് വിളിക്കുന്നത് നിർത്തണം. എല്ലാ വർഷവും നിങ്ങളെന്നെ ആ പേര് വിളിക്കുന്നത് എനിക്ക് നാണക്കേടാണ്. എന്നെ വിരാട് എന്നോ കോഹ്ലി എന്നോ വിളിക്കൂ. 

കിംഗ് എന്ന് കേൾക്കുമ്പോൾ നാണക്കേട് തോന്നാറുണ്ട്. അതിനാൽ ഇനി മുതൽ ആ വാക്ക് ഉപയോഗിക്കരുതെന്നും കോഹ്ലി പറഞ്ഞു
 

Share this story