വണക്കം സഞ്ജു: ഒടുവിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഔദ്യോഗികമായി സ്ഥിരീകരിച്ചു
Nov 15, 2025, 10:40 IST
ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്. മലയാളി താരം സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി കളിക്കും. പകരം രവീന്ദ്ര ജഡേജയും സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാൻ റോയൽസിൽ എത്തി.
സഞ്ജു-ജഡേജ കൈമാറ്റക്കരാർ യാഥ്യാർഥ്യമായതായി ശനിയാഴ്ച രാവിലെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. താരക്കൈമാറ്റം സംബന്ധിച്ച് നേരത്തെ ധാരണയായിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയത് ആരാധകരിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു
കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു സഞ്ജു. എന്നാൽ ചെന്നൈയിൽ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല. വിക്കറ്റ് കീപ്പറായി സഞ്ജു തന്നെ കളിക്കും.
