പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും

റെണാൾഡോ

പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിൽ നിന്ന് അനുമതിയില്ലാതെ പുറത്തുപോയതുമായി ബന്ധപ്പെട്ട സംഭവത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ (FPF) നടപടി. താരത്തിന് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുമാണ് അച്ചടക്ക സമിതി വിധിച്ചത്.

​കഴിഞ്ഞ മാസം നോർവെയ്ക്കെതിരായ മത്സരത്തിന് ശേഷം പരിശീലകൻ ജോർജ് ജെസുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് റൊണാൾഡോ ഡെൻമാർക്കിലെ ടീം ക്യാമ്പിൽ നിന്ന് മടങ്ങിയത്. ടീമിലെ തന്റെ റോളിനെച്ചൊല്ലി പരിശീലകൻ ഉറപ്പുകൾ പാലിച്ചില്ലെന്ന് റൊണാൾഡോ ആരോപിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള നടപടികൾ അംഗീകരിക്കുന്നതായും സഹതാരങ്ങളെയും ആരാധകരെയും പ്രയാസപ്പെടുത്തിയതിൽ താരം പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഫെഡറേഷന്റെ ചട്ടങ്ങൾ അനുസരിച്ചുള്ള കുറഞ്ഞ ശിക്ഷയാണ് റൊണാൾഡോയ്ക്ക് ലഭിച്ചിരിക്കുന്നത്. വിലക്കിന്റെ കാലാവധി പൂർത്തിയാക്കി നവംബറിലെ മത്സരങ്ങളിൽ താരം ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags

Share this story