കമ്മിൻസ് തിരികെ എത്തില്ല; ഓസ്‌ട്രേലിയൻ ഏകദിന ടീമിനെ സ്മിത്ത് തന്നെ നയിക്കും

smith

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ സ്റ്റീവൻ സ്മിത്ത് നയിക്കും. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം അമ്മയെ പരിചരിക്കാനായി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്തനാബുർദത്തെ തുടർന്ന് കമ്മിന്റെ അമ്മ മരിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം കഴിയുന്നതിനായാണ് കമ്മിൻസ് നാട്ടിൽ തുടരുന്നത്

ആരോൺ ഫിഞ്ചിന് പകരക്കാരനായാണ് കമ്മിൻസ് ഓസ്‌ട്രേലിയൻ ഏകദിന ടീമിന്റെയും നായക സ്ഥാനം ഏറ്റൈടുത്തത്. എന്നാൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കമ്മിൻസ് ടീമിനെ നയിച്ചത്. കമ്മിൻസിന് പകരക്കാരനെ അയക്കില്ലെന്നാണ് വിവരം. മാർച്ച് 17ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 19ന് വിശാഖപട്ടണത്തും മൂന്നാം മത്സരം 22ന് ചെന്നൈയിലും നടക്കും.
 

Share this story