പഞ്ചാബിനെതിരെ ഭേദപ്പെട്ട സ്‌കോറുമായി ഡൽഹി; മടങ്ങി വരവുമായി റിഷഭ് പന്ത്

ipl

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി കാപിറ്റൽസിന് ഭേദപ്പെട്ട സ്‌കോർ. 20 ഓവറിൽ ഡൽഹി 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ടോസ് നേടിയ പഞ്ചാബ് നായകൻ ശിഖർ ധവാൻ ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് തകർപ്പൻ തുടക്കമാണ് ഡൽഹിക്ക് നൽകിയത്. 3.2 ഓവറിൽ 39 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഓപണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞത്. 12 റൺസെടുത്ത മാർഷിനെ അർഷ്ദീപ് സിംഗ് പുറത്താക്കി. സ്‌കോർ 74ൽ 29 റൺസെടുത്ത വാർണറും വീണു

അപകടത്തിന് ശേഷം ചികിത്സയിലായിരുന്ന റിഷഭ് പന്ത് ഏറെക്കാലത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നുവിത്. നാലാമനായി ക്രീസിലെത്തിയ പന്തിന് അധികമൊന്നും ചെയ്യാനായില്ല. 13 പന്തിൽ 18 റൺസെടുത്ത് പന്ത് മടങ്ങി

ഷായി ഹോപ് 33 റൺസെടുത്തു. അവസാന ഓവറുകളിൽ അഭിഷേക് പോറേൽ നടത്തിയ വെടിക്കെട്ടാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 10 പന്തിൽ രണ്ട് സിക്‌സും നാല് ഫോറുമായി അഭിഷേക് 32 റൺസുമായി പുറത്താകാതെ നിന്നു. അക്‌സർ പട്ടേൽ 21 റൺസെടുത്തു

പഞ്ചാബിനായി അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. റബാദ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.


 

Share this story