റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ; യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം

ronaldo

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്‌റ്റൈനെ തകർത്ത് പോർച്ചുഗൽ. ഗ്രൂപ്പ് ജെ യിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. പോർച്ചുഗലിനായി നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ഇരട്ട ഗോളുകൾ സ്വന്തമാക്കി. ജോ കാൻസലോ, ബെർണാഡോ സിൽവ എന്നിവരാണ് മറ്റ് സ്‌കോറർമാർ

എട്ടാം മിനിറ്റിൽ ജോ കാൻസലോയാണ് പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടിയത്. 47ാം മിനിറ്റിൽ ബെർണാഡോ സ്‌കോർ 2-0 ആയി ഉയർത്തി. 51ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ തന്റെ ആദ്യ ഗോൾ നേടിയത്. 63ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കും ഗോളാക്കി റൊണാൾഡോ ഇരട്ട ഗോൾ നേട്ടം ആഘോഷിച്ചു. 

Share this story