അനായാസം ഓസ്‌ട്രേലിയ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

head

മെൽബണിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 125 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ ഓസീസ് 13.2  ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 

ഓസീസ് ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചത്. പത്തിനോട് അടുത്ത് റൺ റേറ്റിലാണ് ഓസീസ് ബാറ്റ്‌സ്മാൻമാർ സ്‌കോർ ഉയർത്തിയത്. മിച്ചൽ മാർഷ് 46 റൺസും ട്രാവിസ് ഹെഡ് 28 റൺസുമെടുത്തു. ജോഷ് ഇൻഗ്ലിസ് 20 റൺസും മിച്ചൽ ഓവൻ 14 റൺസുമെടുത്തു. 

ഇന്ത്യക്കായി കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ബുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ഇന്ത്യ 125 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഇന്ത്യൻ നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. അഭിഷേക് ശർമ 37 പന്തിൽ 68 റൺസെടുത്ത് ടോപ് സ്‌കോററായി

അഭിഷേകിനെ കൂടാതെ ഹർഷിത് റാണയാണ് രണ്ടക്കം കടന്നത്. ഹർഷിത് 35 റൺസെടുത്ത് പുറത്തായി. അക്‌സർ പട്ടേൽ 7 റൺസും ശുഭ്മാൻ ഗിൽ 5 റൺസും സഞ്ജു രണ്ട് റൺസിനും സൂര്യകുമാർ യാദവ് ഒരു റൺസിനും വീണു.
 

Tags

Share this story