ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്ത്; ഏകദിന ശൈലിയിൽ മറുപടിയുമായി ഓസ്‌ട്രേലിയ

root

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 334ന് പുറത്തായി. ബ്രസ്‌ബേനിൽ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനം 9 വിക്കറ്റിന് 325 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിക്കുകയായിരുന്നു. 9 റൺസ് കൂടി മാത്രമേ രണ്ടാം ദിനം അവർക്ക് നേടാൻ സാധിച്ചുള്ളു. 38 റൺസെടുത്ത ജോഫ്ര ആർച്ചറാണ് പത്താമനായി പുറത്തായത്. 138 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിന്നു

ഇന്നലെ സാക്ക് ക്രൗളി 76 റൺസും ഹാരി ബ്രൂക്ക് 31 റൺസുമെടുത്തിരുന്നു. വിൽ ജാക്‌സ് 19 റൺസും ബെൻ സ്റ്റോക്‌സ് 19 റൺസും എടുത്തു. ഇംഗ്ലണ്ട് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ബെൻ ഡക്കറ്റ്, ഒലി പോപ്, ജെയ്മി സ്മിത്ത്, ബ്രെയ്ഡൻ കേഴ്‌സ് എന്നിവർ പൂജ്യത്തിന് പുറത്തായി. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ്. 33 റൺസെടുത്ത ട്രാവിസ് ഹെഡാണ് പുറത്തായത്. 74 പന്തിൽ 68 റൺസുമായി ജേക്ക് വെതറാൾഡും 35 പന്തിൽ 29 റൺസുമായി ലാബുഷെയ്‌നുമാണ് ക്രീസിൽ
 

Tags

Share this story