ബാസ് ബോൾ ശൈലി വിടാതെ ഇംഗ്ലണ്ട്; ഒരു വിക്കറ്റ് നഷ്ടമായി

siraj

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ഫീൽഡ് ചെയ്യുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്. ബാസ് ബോൾ ശൈലിയിൽ തകർത്തടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. 11.5 ഓവറിൽ 55 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്

39 പന്തിൽ 35 റൺസെടുത്ത ബെൻ ഡക്കറ്റാണ് പുറത്തായത്. അശ്വിനാണ് വിക്കറ്റ്. 20 റൺസുമായി സാക് ക്രൗളിയും ഒരു റൺസുമായി ഒലി പോപുമാണ് ക്രീസിൽ. മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഹൈദരാബാദിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ
 

Share this story